ദിലീപ് കേസ്; പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കില്ലെന്ന് കോടതി

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് വിചാരണക്കോടതി. അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നീട്ടിവയ്ക്കണമെന്ന പ്രോസിക്യൂഷന്‍റെ അഭ്യർത്ഥനയോട് പ്രതികരിക്കുകയായിരുന്നു കോടതി.

എറണാകുളം സ്പെഷ്യൽ അഡീഷണൽ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിചാരണക്കോടതി ഈ ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാറാണ് വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ അടുത്ത വർഷം ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നതിനാൽ വിചാരണ നീട്ടിവയ്ക്കാനാവില്ലെന്ന് കോടതി മറുപടി നൽകി.

Read Previous

സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

Read Next

‘കാപ്പ’ ഷൂട്ടിംഗ് പൂര്‍ത്തിയായി; കലിപ്പ് ലുക്കില്‍ പൃഥ്വിരാജ്