ദിലീപും സുഹൃത്ത് ശരത്തും കോടതിയില്‍ ഹാജരായി

കൊച്ചി: നടൻ ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തിയ പശ്ചാത്തലത്തിൽ കുറ്റപത്രം വായിക്കാൻ ദിലീപിനോടും ശരത്തിനോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.

തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കൽ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകൾ മറച്ചുവച്ചുവെന്നാണ് ശരത്തിനെതിരെയുള്ള കേസ്. കുറ്റപത്രം വായിച്ച ശേഷം പ്രതികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തും. വിചാരണ നവംബർ 10ന് ആരംഭിക്കും. അന്വേഷണ സംഘം അഡീഷണല്‍ കുറ്റപത്രമാണ് സമർപ്പിച്ചത്. ഇത് ചോദ്യം ചെയ്ത് പ്രതികൾ കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് മറ്റൊരു എഫ്ഐആറും നിലവിലുണ്ട്. എന്നാൽ കേസ് ഇന്ന് കോടതിയുടെ പരിഗണനയിലില്ല.

Read Previous

ദീപാവലിയോട് അനുബന്ധിച്ച് ശിവകാശിയിൽ വിറ്റത് 6000 കോടിയുടെ പടക്കം

Read Next

കണ്ണടച്ച സിസിടിവികളുടെ ഓഡിറ്റിങ്ങിന് ഡിജിപിയുടെ നിര്‍ദേശം