ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിൽ ഇന്ത്യയുടെ പുരോഗതിയെ ലോകം അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ അകലെയാണെന്ന് കരുതിയ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്നും മോദി കൂട്ടിച്ചേർത്തു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പുതിയ ടെർമിനൽ-2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭരണമായാലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയായാലും ഇന്ത്യ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് ഇത്തരം നല്ല മാറ്റങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വളർച്ചയുടെ വേഗത അപകടകരമാണെന്നും അത് ഒരു ആഡംബരമാണെന്നും മുൻ സർക്കാരുകൾ വിശ്വസിച്ചിരുന്നു. ഈ സർക്കാർ ആ ധാരണ തിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.