ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റൊരു മന്ത്രി ഇന്ന് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് പരാതി നൽകും. രണ്ട് മന്ത്രിമാരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഒരു മന്ത്രി തന്‍റെ ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറി.
രണ്ടാം യോഗി സർക്കാരിന്റെ പല നീക്കങ്ങളും വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സംഭവം. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന ജിതിൻ പ്രസാദ കലാപക്കൊടി ഉയർത്തിയ മന്ത്രിമാരിൽ ഒരാളാണ്. ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖതിക് ആണ് മറ്റൊരാൾ . മുഖ്യമന്ത്രി ചർച്ച ചെയ്യാതെ തങ്ങളുടെ വകുപ്പിൽ ഇടപെട്ട് തീരുമാനങ്ങൾ എടുക്കുകയാണെന്നാണ് മന്ത്രിമാരുടെ പരാതി.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജിതിൻ പ്രസാദ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായ ജിതിൻ പ്രസാദയുടെ സംഘം കോണ്‍ഗ്രസിലെ രാഹുല്‍ ബ്രിഗേഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. മധ്യപ്രദേശിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ ജിതിൻ പ്രസാദയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.