5ജി നടപ്പാക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കുന്ന മേഖലകളിലൊന്നായി വിദ്യാഭ്യാസം മാറുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

5ജി ടെലികോം സേവനങ്ങൾ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിഭാവനം ചെയ്യുന്ന ‘ഡിജിറ്റൽ സർവ്വകലാശാല’ നടപ്പാക്കുന്നതിൽ ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

5ജി പദ്ധതിയുടെ പ്രധാന ഗുണഭോക്തൃ മേഖലകളിലൊന്നായിരിക്കും വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

Read Previous

‘കിങ് ഓഫ് കൊത്ത’ ഫസ്റ്റ്ലുക്ക് പുറത്ത്

Read Next

ഓൺലൈൻ പേയ്‌മെൻ്റ് കാർഡുകൾക്ക് ടോക്കണുകൾ ഏർപ്പെടുത്തി ആർബിഐ