ധനുഷിന്റെ നാനേ വരുവേൻ ഉടൻ ഒടിടിയിലേക്കെത്തുന്നു

ധനുഷ് നായകനായി എത്തിയ  ചിത്രം  നാനേ വരുവേൻ ഉടൻ ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇനിയും പുറത്തുവന്നിട്ടില്ല.

സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്  നാനേ വരുവേൻ. തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ധനുഷിന്റെ സഹോദരൻ സെൽവരാ​ഘവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനേ വരുവേൻ.

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തിയത്.  കലൈപുലി തനുവാണ് ‘നാനെ വരുവേൻ’ ചിത്രം നിർമ്മിച്ചത്, വി ക്രിയേഷന്‍സിന്‍റെ ബാനറിലായിരുന്നു ചിത്രം എത്തിയത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻറെ  സംഗീതം ഒരുക്കിയിരിക്കുന്നത്.

K editor

Read Previous

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ഖജനാവിന് നഷ്ടം മാത്രം: കെ. സുരേന്ദ്രൻ

Read Next

വിസ്മയ കേസിൽ കിരണിന്റെ ഹർജിയിൽ വിസ്മയയുടെ പിതാവിനെ കക്ഷി ചേർത്തു