മകന്റെ സ്‌കൂളിലെ പരിപാടിക്കായി ഒരുമിച്ച് ധനുഷും ഐശ്വര്യയും; ഒപ്പം വിജയ് യേശുദാസും ദര്‍ശനയും

മക്കളായ യാത്രയ്ക്കും ലിംഗയ്ക്കുംവേണ്ടി ഒരുമിച്ച് നടന്‍ ധനുഷും ഐശ്വര്യ രജനീകാന്തും. യാത്രയുടേയും ലിംഗയുടേയും സ്‌കൂളിലെ പരിപാടിക്കാണ് ഇരുവരും ഒരുമിച്ചെത്തിയത്. മൂത്ത മകന്‍ യാത്രയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതായിരുന്നു പരിപാടി. ഇരുവരും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ധനുഷിനും ഐശ്വര്യക്കുമൊപ്പം ചിത്രത്തില്‍ ഗായകന്‍ വിജയ് യേശുദാസും ദര്‍ശനയുമുണ്ട്.

മകനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റും ഐശ്വര്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. ‘‘എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു’’. മകന്റെ ചിത്രങ്ങൾ പകർത്തുന്ന തന്റെ ഫോട്ടോയ്ക്കൊപ്പമായിരുന്നു പോസ്റ്റ്.

Read Previous

അവതാര്‍ വീണ്ടും കാണാന്‍ അവസരം; റിലീസ് പ്രഖ്യാപിച്ചു

Read Next

വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എം.ജി. സർവകലാശാല സന്ദർശിക്കാൻ അവസരം ഒരുക്കും