ധനുഷും ഐശ്വര്യയും വിവാഹമോചനത്തിൽ നിന്ന് പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട്

നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചനത്തിൽ നിന്ന് പിന്മാറുന്നതായി റിപ്പോർട്ട്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയാൻ ഒരുങ്ങുകയാണെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ആരാധകരെ അറിയിച്ചത്. എന്നാൽ, ബന്ധുക്കളും സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങളുമായി വിഷയത്തിൽ ഇടപെട്ടിരുന്നു.

അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച ശേഷം കുടുംബാംഗങ്ങളുടെ ആശീർവാദത്തോടെ മുന്നോട്ട് പോകാനാണ് ഇരുവരുടെയും നീക്കമെന്നാണ് റിപ്പോർട്ടുകൾ. 2020 വരെ ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.

ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ആരംഭിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ഐശ്വര്യയും രണ്ട് മക്കളും രജനീകാന്തിനൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ താമസിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

Read Previous

രോ​ഗത്തെ ചെറു ചിരിയോടെ നേരിട്ടു; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

Read Next

ഇന്ത്യയിലെ റൂപേ കാര്‍ഡുകള്‍ ഇനി ഒമാനിലും; പ്രവാസികള്‍ക്ക് ഗുണം ചെയ്യും