12 പ്രതിപക്ഷ എംപിമാർക്കെതിരെ അവകാശ ലംഘനത്തിന് അന്വേഷണം വേണമെന്ന് ധൻഖർ

ന്യൂഡൽഹി: 12 പ്രതിപക്ഷ എംപിമാർക്കെതിരെ അവകാശ ലംഘനത്തിന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ. രാജ്യസഭാ ബുള്ളറ്റിൻ അനുസരിച്ച് ധൻഖർ പാർലമെന്‍ററി കമ്മിറ്റിയോടാണ് അന്വേഷണം ആവശ്യപ്പെട്ടത്. കോൺഗ്രസിന്‍റെ ഒമ്പത് എംപിമാർക്കെതിരെയും ആം ആദ്മി പാർട്ടിയുടെ മൂന്ന് എംപിമാർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ധൻഖറിൻ്റെ ആവശ്യം.

ആവർത്തിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ്
എംപിമാർക്കെതിരെയുള്ള ആരോപണം. കോൺഗ്രസ് എംപിമാരായ ശക്തിസിൻഹ് ഗോഹിൽ, നരൻഭായ് ജെ.റാത്‍വ, സയീദ് നസീർ ഹുസൈൻ, കുമാർ കേത്‍‌‌കർ, ഇമ്രാൻ പ്രതാപ്ഗാർഹി, എൽ.ഹനുമന്തയ്യ, ഫുലോ ദേവി നേതം, ജെബി മേത്തർ, രൺജീത് രഞ്ജൻ എന്നിവർക്കും ആം ആദ്മി എംപിമാരായ സഞ്ജയ് സിങ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പതക് എന്നിവർക്കുമെതിരെയാണ് ധൻഖർ അന്വേഷണമാവശ്യപ്പെട്ടത്.

K editor

Read Previous

എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ല: സുപ്രീംകോടതി

Read Next

സോനു നിഗമിനും സംഘത്തിനും നേരെ ആക്രമണം; പിന്നിൽ ശിവസേന എംഎൽഎയുടെ മകൻ