ജോലിക്കിടെ കൈയുടെ ഒരു ഭാഗം നഷ്ടപ്പെട്ട തൊഴിലാളിക്ക്, നഷ്ടപരിഹാരമായി 110,000 ദിർഹം

യു.എ.ഇ: ജോലിസ്ഥലത്ത് വച്ച് വലതുകൈയുടെ ഒരു ഭാഗം നഷ്ടപ്പെട്ട ഏഷ്യൻ തൊഴിലാളിക്ക് 110,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

ജോലി ചെയ്യുന്ന കമ്പനി തനിക്ക് ശാരീരികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് 170,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി അബുദാബി ഫാമിലി ആൻഡ് സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

ഒരു വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ തനിക്ക് പരിക്കേറ്റതായും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും തുടർന്ന് വലതുകൈ വിരലുകൾ മുതൽ കൈമുട്ടുകൾ വരെ മുറിച്ചുമാറ്റിയെന്നും അദ്ദേഹം ഹർജിയിൽ വിശദീകരിച്ചു. വലതുകൈയ്ക്ക് 100 ശതമാനം സ്ഥിരമായ വൈകല്യമുണ്ടെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്‍റെ പകർപ്പ് തൊഴിലാളി കോടതിയിൽ ഹാജരാക്കിയിരുന്നു.

Read Previous

ക്രമസമാധാന നില തകർക്കാൻ ശ്രമം നടന്നേക്കും; നവംബർ 1 മുതൽ 15 വരെ മുംബൈയില്‍ നിരോധനാജ്ഞ

Read Next

‘ഓട് പൊളിച്ച് ആരും വന്നിട്ടില്ലെന്ന’ പ്രസംഗത്തില്‍ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി