ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമകളുമായി സർക്കാർ ചർച്ച നടത്തിയേക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങളെ അറിയിച്ചില്ലെന്ന പരാതിയുമായി ഉടമകളിൽ ചിലർ രംഗത്തെത്തിയതോടെയാണ് റവന്യൂ വകുപ്പ് ചർച്ച പരിഗണിക്കുന്നത്.
പ്രാഥമിക സർവേ നടപടികൾക്ക് മുന്നോടിയായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ചർച്ച. അതേസമയം, ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ഗതാഗത വകുപ്പ് 50 ലക്ഷം രൂപ എസ്റ്റാബ്ലിഷ്മെന്‍റ് ചാർജായി അനുവദിക്കുന്നതോടെ സർവേ നടപടികൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നെടിയിരുപ്പ്, പള്ളിക്കൽ പഞ്ചായത്തുകളിൽ നിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കും.
എയർപോർട്ട് അതോറിറ്റിയാണ് കല്ലൊരുക്കുന്നത്.