ദേവകി കൊലക്കേസിൽ വീണ്ടും അന്വേഷണം

പെരിയ: പനയാൽ കാട്ടിയടുക്കത്തെ ദേവകി കൊലക്കേസിൽ ക്രൈം ബ്രാഞ്ച്  ഡിവൈഎസ്പി, പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു.

രണ്ട് വർഷം മുമ്പാണ് കാട്ടിയടുക്കത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ദേവകിയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ലോക്കൽ പോലീസും, ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.

കേസന്വേഷണത്തിന് പ്രത്യേക ടീമിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് അംബേദ്കർ സാംസ്ക്കാരിക സമിതി ഭാരവാഹികളായ ഡോ. അരുൺകുമാർ, നിസാർ കാട്ടിയടുക്കം എന്നിവർ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി കൊടുത്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, പി.കെ. സുധാകരന്റെ നേതൃത്വത്തിൽ ഇന്ന്  വീണ്ടും അന്വേഷണമാരംഭിച്ചത്.

ദേവകി കൊലക്കേസന്വേഷണത്തിനായി പരാതി കൊടുത്ത നിസ്സാർ കാട്ടിയടുക്കത്തിൽ നിന്ന് ഡിവൈഎസ്പി, ഇന്നലെ വിവരങ്ങൾ ശേഖരിച്ചു.

ദേവകി കൊലക്കേസ്സിലെ പ്രതികളെ കണ്ടെത്തുകയാണ് തന്റെ മുന്നിലുള്ള പ്രഥമ പരിഗണനയെന്ന്  ക്രൈം ബ്രാഞ്ചിൽ  സ്ഥാനമേൽക്കും  മുമ്പ്  ഡിവൈഎസ്പി, പി.കെ. സുധാകരൻ  വ്യക്തമാക്കിയിരുന്നു.

Read Previous

കല്ല്യോട്ട് വീണ്ടും സംഘർഷ ഭീതി

Read Next

കേരളത്തി​െൻറ തീരുമാനം പ്രവാസികൾക്ക് ശാപമായി