നീതി നിഷേധം; ദയാവധത്തിന് രാഷ്ട്രപതിയെ സമീപിച്ച് പീഡനത്തിനിരയായ യുവതി

ലഖ്നൗ: ദയാവധത്തിനായി രാഷ്ട്രപതിയെ സമീപിച്ച് കൂട്ടബലാത്സംഗത്തിനിരയായ 30 കാരിയായ യുവതി. ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവിന്‍റെ ആദ്യ ഭാര്യയുടെ 28 വയസുള്ള മകനും ഭർത്താവിന്‍റെ സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദയാവധം ആവശ്യപ്പെട്ട് യുവതി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചത്.

പൊലീസ് മനഃപൂർവം പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. നിരന്തരം വധഭീഷണികൾ ലഭിക്കുന്നതായും യുവതി പറഞ്ഞു.

K editor

Read Previous

ഇന്ത്യയിൽ 1,994 പുതിയ കോവിഡ് കേസുകൾ

Read Next

ആറന്മുള ഉത്രട്ടാതി ജലമേള വിജയികളുടെ ട്രോഫികൾ തിരികെ വാങ്ങാൻ തീരുമാനം