ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ ഡെങ്കിപ്പനി രോഗിക്ക് പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസംബി ജ്യൂസ് നൽകിയെന്ന ബന്ധുക്കളുടെ ആരോപണത്തിൽ വിശദീകരണവുമായി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്. പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസമ്പി ജ്യൂസോ മറ്റേതെങ്കിലും പഴച്ചാറോ കുത്തിവച്ചതായി രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ രോഗി മരിച്ചിരുന്നു. ഡെങ്കിപ്പനി ബാധിച്ച് മരിച്ച രോഗിക്ക് മുസംബി ജ്യൂസ് നൽകിയിട്ടില്ലെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് ഖത്രി പറഞ്ഞു. മോശം അവസ്ഥയിൽ സൂക്ഷിച്ചിരുന്ന പ്ലേറ്റ്ലെറ്റാണ് രോഗിക്ക് കുത്തിവച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
ഡെങ്കിപ്പനി ബാധിച്ച് പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞയാഴ്ചയാണ് 32കാരൻ മരിച്ചത്. പ്ലേറ്റ്ലെറ്റുകൾക്ക് പകരം മുസംമ്പി ജ്യൂസ് നൽകിയെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചുപൂട്ടി. ആശുപത്രി അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കെട്ടിടം പൊളിക്കാനും യുപി സർക്കാർ ഉത്തരവിട്ടിരുന്നു.