‘കംഗാരു കോടതികളായി’ തരംതാഴുന്നു; മാധ്യമവിചാരണ ജനാധിപത്യത്തെ പിന്നോടടിക്കും’

റാഞ്ചി: മാധ്യമങ്ങൾ കംഗാരു കോടതികളായി മാറുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. മാധ്യമങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റം ജനാധിപത്യത്തെ പിന്നോട്ടടിക്കും. നിർദ്ദിഷ്ട അജണ്ടകൾക്കായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നടക്കുന്ന ചർച്ചകൾ ജനാധിപത്യത്തിന് ഒരു തടസ്സമാണ്. പരിചയസമ്പന്നരായ ജഡ്ജിമാർ പോലും ഇതുമൂലം തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുകയാണ്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത്തരം ചർച്ചകൾ അസംബന്ധവും കൃത്യമല്ലാത്തതുമാണ്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് ജഡ്ജിമാർ പ്രതികരിക്കാത്തത് ദൗർബല്യമായി വ്യാഖ്യാനിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാർഖണ്ഡിലെ റാഞ്ചിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ പത്രമാധ്യമങ്ങൾക്ക് അൽപമെങ്കിലും ഉത്തരവാദിത്തബോധമുണ്ടെന്നും ദൃശ്യമാധ്യമങ്ങൾക്ക് അതൊന്നും ഇല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

K editor

Read Previous

സഞ്ജുവിന്റെ സേവ് = ഇന്ത്യയ്ക്ക് വിജയം; സഞ്ജുവിനെ പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

Read Next

സ്മൃതിയുടെ മകളുടെ റസ്റ്ററന്റിന്റെ മദ്യ ലൈസൻസ് അനധികൃതം