ഇന്ത്യൻ നിർമിത ഫോണുകൾക്ക് ഡിമാന്‍ഡ് ഏറുന്നു; വില്‍പ്പനയില്‍ വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി: ഇന്ത്യൻ നിർമ്മിത ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്. 2022 ന്റെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകൾ വിറ്റഴിഞ്ഞു. മേഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പോയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. ഒപ്പോയ്ക്ക് 23.9 ശതമാനം വിഹിതമുണ്ട്. സാംസങ്ങ് 21.8 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്തെത്തി.

‘മെയ്ഡ് ഇൻ ഇന്ത്യ’ ഫീച്ചർ ഫോൺ വിഭാഗത്തിൽ ആഭ്യന്തര ബ്രാൻഡായ ലാവ 21 ശതമാനം വിഹിതവുമായി പട്ടികയിൽ ഒന്നാമതാണ്. നെക്ക് ബാൻഡുകളും സ്മാർട്ട് വാച്ചുകളും വിൽക്കുന്ന ടിഡബ്ല്യുഎസ് വെയറബിൾസ് വിഭാഗത്തിൽ (16 ശതമാനം) ഒന്നാമതാണ്. കമ്പനികൾ ഉയർന്ന ഉൽപാദനത്തിനായി പ്രവർത്തിക്കുന്നതാണ് ഇതിന് കാരണം. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) സ്കീമുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് കമ്പനികൾ ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. 

ഈ വർഷം ആദ്യ പാദത്തിൽ, ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്ഫോൺ വിൽപ്പനയിൽ 7 ശതമാനം വർദ്ധനവുണ്ടായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സ്മാർട്ട്ഫോൺ വിൽപ്പനയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുൻ വർഷങ്ങളിൽ, കമ്പനികൾ പുതിയ പ്ലാന്‍റുകൾ നിർമ്മിക്കാൻ മാത്രമല്ല, നിലവിലുള്ളവ വികസിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു. ഇവിടത്തെ ഉൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ രാജ്യത്ത് ഉൽപാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനായി നിക്ഷേപം വർധിപ്പിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.

K editor

Read Previous

നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി മാറ്റം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Read Next

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു