ഡൽഹി മദ്യനയ അഴിമതി കേസ്; മലയാളി വിജയ് നായർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മുൻ സിഇഒ ആണ് ഇദ്ദേഹം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വിജയ് നായർ അറസ്റ്റിലായത്.

മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ആരോപണവുമായി ബന്ധമുള്ള വിജയ് നായരെ അറസ്റ്റ് ചെയ്തത്. 14 പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് വിജയ് നായർ. അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്.

സ്വകാര്യ മേഖലയ്ക്കായി മദ്യവിൽപ്പനയ്ക്കുള്ള അവസരം തുറന്നിടുന്ന പുതിയ മദ്യനയത്തിൽ ലൈസൻസ് അനുവദിക്കുന്നതിലുൾപ്പെടെ ചട്ടലംഘനം നടത്തിയെന്നാണ് ആക്ഷേപം.

K editor

Read Previous

2023 ഹോക്കി ലോകകപ്പ് ജനുവരി 13 ന് ; മത്സരക്രമം പുറത്ത്

Read Next

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ കുടിശ്ശിക തീര്‍ക്കാൻ 6 കോടി അനുവദിച്ച് സര്‍ക്കാര്‍