ഡല്‍ഹി മദ്യനയ കേസ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകൻ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംപി മഗുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മഗുന്ദയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് (പിഎംഎൽഎ) മഗുന്ദയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ട് ഒമ്പതാമത്തെ അറസ്റ്റാണിത്. ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് ശിരോമണി അകാലിദൾ എംഎൽഎ ദീപ് മൽഹോത്രയുടെ മകൻ ഗൗതം മൽഹോത്ര, ചാരിയത്ത് പ്രൊഡക്ഷൻസ് മീഡിയ ഡയറക്ടർ രാജേഷ് ജോഷി എന്നിവരെ ഈയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ‘സൗത്ത് ഗ്രൂപ്പ്’ എന്ന സംഘമാണ് പ്രവർത്തിക്കുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എക്സൈസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സിബിഐ, ഇഡി കേസുകളിൽ പ്രതികളാണ്.

K editor

Read Previous

മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ‘ഏജന്‍റ്’ ഏപ്രിൽ 28ന്; 5 ഭാഷകളിൽ റിലീസ്

Read Next

‘പാവം ആമിർ..’; ആമിർ ഖാനെയും പരിഹസിച്ച് കങ്കണ റണാവത്ത്