ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. മൂന്ന് മാസത്തിനകം കേസിന്‍റെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വസ്തുതകൾ പരിശോധിക്കുമ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു.
പൊലീസിന്‍റെ വാദം കീഴ്‌ക്കോടതി തള്ളിയതാണെന്നും ഇരയുടെ പരാതിയുടെ അനുസരിച്ച് വളരെ ഗൗരവമേറിയ കേസാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശിനിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. ഷാനവാസ് ഹുസൈൻ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇക്കാര്യം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.