ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഔദ്യോഗികമായി ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി 5 ജി പ്രവർത്തനക്ഷമമാക്കി. വിമാനത്താവളത്തിൽ 5 ജി നെറ്റ്വർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവളത്തിന്റെ ഓപ്പറേറ്ററായ ജിഎംആർ ഗ്രൂപ്പ് അറിയിച്ചു.
ടെലികോം സേവന ദാതാക്കളുടെ 5 ജി സേവനം ആരംഭിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്നവർക്ക് ഈ സൗകര്യം ആസ്വദിക്കാൻ സാധിക്കും. 5 ജി സൗകര്യമുള്ള മൊബൈൽ ഫോണും സിം കാർഡുമുള്ള യാത്രക്കാർക്ക് മികച്ച സിഗ്നലും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും ലഭിക്കും. ടെർമിനൽ 3 ലെ ആഭ്യന്തര ഡിപ്പാർച്ചർ പിയറിലും ഇന്റർനാഷണൽ അറൈവൽ ബാഗേജ് ഏരിയയിലും ടി 3 അറൈവൽ ഭാഗത്തിനും മൾട്ടി ലെവൽ കാർ പാർക്കിംഗിനും ഇടയിൽ മികച്ച കണക്റ്റിവിറ്റി ലഭ്യമാകുമെന്ന് ജിഎംആർ ഗ്രൂപ്പിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ടി 3 ടെർമിനലിലുടനീളം 5 ജി ശൃംഖലയുടെ വിന്യാസം ഘട്ടം ഘട്ടമായി നടക്കും.
നിലവിൽ മിക്ക വിമാനത്താവളങ്ങളും വൈ-ഫൈ സൗകര്യം വഴി യാത്രക്കാർക്ക് ആവശ്യമായ വയർലെസ് സേവനങ്ങൾ നൽകുന്നുണ്ട്. യാത്രക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ, സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വിമാനത്താവളങ്ങൾക്ക് കൂടുതൽ ബാൻഡ് വിഡ്ത്തും വേഗതയും ആവശ്യമാണ്. 5ജി ശൃംഖലയുടെ വരവോടെ യാത്രക്കാർക്ക് വൈ-ഫൈ സംവിധാനത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുമെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു.