ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ സായുധ സേനയുടെ മൊത്തത്തിലുള്ള പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി 28732 കോടി രൂപയുടെ സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഡിഎസി ആണ് നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
കിഴക്കൻ ലഡാക്കിൽ ചൈനയുമായി ഇന്ത്യ അതിർത്തി തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആയുധങ്ങൾ വാങ്ങുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
രാജ്യത്തെ ചെറുകിട ആയുധ നിർമ്മാണ വ്യവസായത്തിന് ഉത്തേജനം നൽകാനും ചെറുകിട ആയുധ നിർമ്മാതാക്കൾക്കിടയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കാനുമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.