വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കും

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കും. ഇതുമായി ബന്ധപ്പെട്ട് പാസാക്കിയ നിയമം പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി.എസ്.സിക്ക് പകരം പുതിയ സംവിധാനത്തിലൂടെയാകും നിയമനം. അപേക്ഷ പരിഗണിക്കാൻ ഓരോ വർഷവും ഇന്റർവ്യൂ ബോർഡിനെ വയ്ക്കുന്നത് പരിഗണിക്കും. ഇതിനുള്ള ബിൽ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.

ഇത് വ്യാഴാഴ്ച സഭയിൽ അജണ്ടയ്ക്ക് പുറത്തുള്ള ബില്ലായി അവതരിപ്പിക്കും. രാവിലെ നിയമസഭയിൽ പാർട്ടി നേതാക്കളുടെ യോഗം ചേരും. ഈ യോഗം ബിൽ അവതരിപ്പിക്കാൻ അനുമതി നൽകും. നിലവിലുള്ള ബിൽ റദ്ദാക്കാനാണ് പുതിയ ബിൽ. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ വലിയ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിൻവാങ്ങൽ.

K editor

Read Previous

ആർബിഐ പ്രവചിച്ച സാമ്പത്തിക വളർച്ച കൈവരിക്കാതെ ഇന്ത്യ

Read Next

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു