വിനോദയാത്ര പോയപെൺകുട്ടി യാത്രാമദ്ധ്യേ മരണപ്പെട്ടു

കാഞ്ഞങ്ങാട്:ബന്ധുക്കൾക്കൊപ്പം ചിത്താരിയിൽ നിന്നും ഊട്ടി കൊടൈക്കനാലിലേക്ക് വിനോദയാത്ര പുറപ്പെട്ട പെൺകുട്ടി യാത്രാമദ്ധ്യേപാലക്കാട്ട് കാറിനകത്ത് മരണപ്പെട്ടു. സൗത്ത് ചിത്താരി വിപി റോഡിലെ അഷറഫ്, ആയിഷ ദമ്പതികളുടെ മകൾ അസ്്ലഹഫർഹത്താണ് 12, മരണപ്പെട്ടത്.  കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് മാതൃസഹോദരനായ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജോ. സിക്രട്ടറി ഇസ്മയിൽ ചിത്താരിക്കും മക്കൾക്കും വല്ല്യുമ്മക്കുമൊപ്പം കാറിൽ വിനോദയാത്ര പുറപ്പെട്ടതായിരുന്നു. രാവിലെ 6 മണിയോടെ കാർ പാലക്കാട് കൊഴിഞ്ഞമ്പാറയിലെത്തിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചുവെങ്കിലും, മരണപ്പെടുകയായിരുന്നു.  മൃതദേഹം പാലക്കാട് ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കുട്ടി നേരത്തെ ശ്വാസതടസ്സരോഗത്തിന് ചികിൽസയിലായിരുന്നു. കെഎച്ച്എം സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പിതാവ് അഷ്റഫ് അജ്മാനിലാണ്. ബിരുദ വിദ്യാർത്ഥിനി ആയിഷത്ത് മുഷ്്റിഫ, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മമദ് നബ്ഹാൻ എന്നിവർ സഹോദരങ്ങളാണ്.

Read Previous

കരിഞ്ഞുണങ്ങിയ പുൽച്ചെടിക്ക് വെള്ളമടിക്കാൻ ക്വട്ടേഷനില്ലാതെ നഗരസഭ നൽകിയത് 55,000 രൂപ

Read Next

ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ മദ്യപശല്യം സുരക്ഷാ സംവിധാനങ്ങൾ അവതാളത്തിൽ