മകൾക്ക് വധഭീഷണി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ അമ്മ

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ പീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ രംഗത്ത്. എം.എൽ.എ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു. പരാതിയിൽ ബിനാനിപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്ന പലരും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മകളെ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. അവർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

അതേസമയം, അന്വേഷണം ആരംഭിച്ചിട്ടും ബിനാനിപുരം പൊലീസ് പരാതിയിൽ കേസെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പ്രതികരിച്ചു. പരാതിക്കാരിയുടെ മകന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

Read Previous

മേയർ കത്ത് നൽകിയ വിവാദം; കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ

Read Next

നീലേശ്വരത്ത് പോക്സോ പ്രതി മുങ്ങി