യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് എതിരെ വധ ഭീഷണി

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിറാജ് വടക്കുമ്പാടിന് വധ ഭീഷണി. സിപിഎം അനുഭാവികളായ തൃക്കരിപ്പൂർ പേക്കടം സ്വദേശി വിനോദും മടക്കര ഇരിഞ്ഞികീഴിൽ സ്വദേശി സനിലും സിറാജിനെ ഫോണിൽ വിളിക്കുകയും , തുടർന്ന് മടക്കരയിലെ ടയർ ഷോപ്പിൽ എത്തി ഇരുവരും
കേട്ടാലറക്കുന്ന ഭാഷയിൽ തെറി വിളിക്കുകയും, പാർട്ടിക്കെതിരെ കളിച്ചാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ചന്തേര സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. അഞ്ചു വർഷം മുമ്പും ചെറുവത്തൂരിൽ സിറാജിനെതിരെ ആക്രമണമുണ്ടായിരുന്നു. പോലീസ് അധികൃതർ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ക്രമസമാധാന ഭംഗത്തിന് യൂത്ത് ലീഗ് ഉത്തരവാദികൾ ആയിരിക്കില്ലെന് തൃക്കരിപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. സിറാജിന്റെ പരാതിയിൽ ചന്തേര പോലീസ് കേസ്സെടുത്തു.

Read Previous

ഗെയ്ൽ യാഥാർത്ഥ്യമായി

Read Next

വഴി ചോദിച്ചത്തിയ ആൾ വീട്ടമ്മയുടെ മൂന്നര പവൻ മാല പറിച്ച് രക്ഷപ്പെട്ടു