ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തോടെ സമഭാവനയോടെ എല്ലാവരേയും കണ്ടിരുന്ന മികച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളം കണ്ട തന്ത്രജ്ഞനായ നേതാവായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പ്രാപ്തിയുള്ള നേതാവായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
വ്യക്തിപരമായി അടുപ്പമുള്ള ആളായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ആര്യാടൻ മുഹമ്മദിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. മുൻ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് കേരളത്തിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ദിശാബോധം നൽകിയ നേതാവായിരുന്നു അദ്ദേഹം. എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അറിവും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ടായിരുന്ന നേതാവാണ് ആര്യാടൻ മുഹമ്മദെന്നും തിരുവഞ്ചൂർ അനുസ്മരിച്ചു.