ഡെത്ത് ക്ലെയിം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണം; മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തപാൽ വകുപ്പ്

ന്യൂഡൽഹി: നികുതി ഭാരം കുറയ്ക്കാൻ കഴിയും എന്നതിനാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഏറെ ജനപ്രിയമാണ്. എന്നാൽ മരണ ശേഷം നൽകുന്ന ക്ലെയിം കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയപരിധിയും പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡെത്ത് ക്ലെയിം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തപാൽ വകുപ്പ് പ്രസിദ്ധീകരിച്ചു.

മരണാനന്തര ക്ലെയിം കേസുകൾ നിശ്ചിത സമയ പരിധിക്കുള്ളിൽ തീർപ്പാക്കുന്നുണ്ടെന്ന് പോസ്റ്റ് ഓഫീസുകൾ ഉറപ്പാക്കണമെന്നും മരണാനന്തര ക്ലെയിം കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഹെഡ് പോസ്റ്റോഫീസുകൾ/സബ് പോസ്റ്റ് ഓഫീസുകൾ ബാധ്യസ്ഥരാണെന്നും തപാൽ വകുപ്പ് അറിയിച്ചു.

Read Previous

റാലിയിൽ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയുടെ അടുത്തേക്ക് മാലയുമായി ഓടിയെത്തി കൗമാരക്കാരൻ

Read Next

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണത്തിൽ 33% കുറവ്; റിപ്പോര്‍ട്ട് പുറത്ത്