വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുനീക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരസമിതി ഇന്ന് യോഗം ചേരും. സമരം 100 ദിവസം പൂർത്തിയാക്കുന്ന വ്യാഴാഴ്ചത്തെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് യോഗം. വ്യാഴാഴ്‌ച മുതലപ്പൊഴിയിൽ കരയിലും കടലിലും സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

അതേസമയം, വിഴിഞ്ഞം തുറമുഖ കവാടത്തിലെ അനധികൃത നിർമ്മാണങ്ങളെല്ലാം പൊളിക്കാൻ ജില്ലാ ഭരണകൂടം നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. വിഴിഞ്ഞം സമര പന്തൽ പൊളിക്കണമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വെള്ളിയാഴ്ച വീണ്ടും ഉത്തരവിറക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. എന്നാൽ സമര പന്തൽ സ്വകാര്യ ഭൂമിയിലാണെന്നും പൊളിക്കില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലത്തീൻ അതിരൂപത. ഇതും ഇന്ന് ചേരുന്ന സമരസമിതി യോഗത്തിൽ ചർച്ചയാകും.

K editor

Read Previous

ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റായി മാറിയേക്കും

Read Next

തെറ്റ് തിരുത്താനുള്ള ഗവർണറുടെ സന്നദ്ധത സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്‍