ഡിസിസി മൗനത്തിൽ, കെപിസിസി ഉറക്കത്തിൽ

ബേക്കൽ: കാസർകോട് ഡിസിസിയുടെ പേരിലുള്ള വാട്ട്സാപ്പ് കൂട്ടായ്മയിൽ ഡിസിസി ജനറൽ സിക്രട്ടറി തന്നെ, നീലച്ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഡിസിസി മിണ്ടാതിരിക്കുമ്പോൾ, ”ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ” എന്ന മട്ടിൽ കെപിസിസിയും ഉറക്കത്തിൽ. 250 കോൺഗ്രസ് ഭാരവാഹികളും മഹിളാ കോൺഗ്രസ് പ്രാദേശിക നേതാക്കളും മറ്റുമുള്ള ഡിസിസി വാട്ട്സാപ്പിന്റെ മുഖ്യ അഡ്മിൻ ഡിസിസി ജനറൽ സിക്രട്ടറി കോട്ടിക്കുളത്തെ വി.ആർ വിദ്യാസാഗറാണ് സാഗറിന്റെ പൂർണ്ണ സമ്മതത്തോടെ അദ്ദേഹത്തിന്റെ സന്തത സഹചാരി തെക്കോട്ട് രാമൻ കൃഷ്ണൻ എന്ന ടി.ആർ കൃഷ്ണനാണ് സ്വന്തം  സെൽഫോണിൽ സ്റ്റോർ ചെയ്തിരുന്ന പച്ചയായ കിടപ്പറ രംഗം ഡിസിസിയുടെ വാട്ട്സാപ്പിൽ ഷെയർ ചെയ്തത്. ജില്ലാ കോൺഗ്രസിന്റെ നാമത്തിൽ രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മയിൽ നീലച്ചിത്രം കയറ്റിയ സംഭവത്തിൽ ആകെ പ്രതിഷേധമറിയിച്ചത് ഡിസിസി ജനറൽ സിക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻവൈസ് പ്രസിഡണ്ടുമായ ഉദുമയിലെ ഗീതാകൃഷ്ണനാണ്.

ഗീതാകൃഷ്ണന്റെ വാക്കാലുള്ള പരാതി സംഘടനാ ചുമതലയുള്ള ഡിസിസി ജനറൽ സിക്രട്ടറി അഡ്വ. ഏ. ഗോവിന്ദൻ നായർ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടും, കെപിസിസി നീല പ്രദർശനത്തെ അനുകൂലിക്കുന്ന മട്ടിൽ ഇപ്പഴും സംഭവത്തോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. അതിനിടയിൽ തനിക്കെതിരായി ലേറ്റസ്റ്റിൽ പ്രസിദ്ധീകരിച്ച വാർത്തകളുടെ ഉറവിടം കാസർകോട് ഡിസിസി ആണെന്ന്  ആരോപിച്ചുകൊണ്ട് വി. ആർ വിദ്യാസാഗർ ഡിസിസിക്കെതിരെ തിരിഞ്ഞത് വിദ്യാസാഗറിന് തന്നെ വിനയായി മാറി. ഇക്കാരണത്താൽ പ്രസിഡണ്ട് ഹക്കീം കുന്നിൽ അഡ്മിൻ ആയ ഡിസിസിയുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് വി.ആർ വിദ്യാസാഗറെ കഴിഞ്ഞ ദിവസം പുറംന്തള്ളിയിട്ടുണ്ട്. നീലച്ചിത്രവുമായി ബന്ധപ്പെട്ട് ലേറ്റസ്റ്റിൽ വന്ന വാർത്തകൾ തനിക്ക് സമൂഹത്തിൽ വലിയ സൽപ്പേരുണ്ടാക്കിയെന്നാണ് വിദ്യാസാഗറിന്റെ പുതിയ കണ്ടെത്തൽ.

LatestDaily

Read Previous

മാതാപിതാക്കൾ വേർപിരിയുന്നു പെൺകുട്ടി തൂങ്ങി മരിച്ചു

Read Next

ഇസ്മയിൽ മാനസിക രോഗിയല്ല