ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജ്യത്തെ മുസ്ലിം സമുദായത്തിന് ഏറ്റവും മോശം കാലമായിരുന്നു കഴിഞ്ഞ ഒരു വർഷം. ഏറ്റവും ഇരുണ്ട വർഷം എന്ന് വിശേഷിപ്പിക്കാൻ എനിക്ക് മടിയില്ല. ഓർക്കുക, 1992ൽ ബാബരി മസ്ജിദിെൻറ തകർച്ചക്കും 2002ലെ ഗുജറാത്ത് വംശഹത്യക്കും ശേഷം രാജ്യത്തിെൻറ സമീപചരിത്രത്തിൽ അരങ്ങേറിയ വർഗീയാക്രമണങ്ങൾക്കെല്ലാം ഞാൻ സാക്ഷിയാണ്.പക്ഷേ, ഇന്നത്തെപ്പോലെ, 2020ൽ, വർഗീയതയുടെ സംഹാരം ഇത്ര ഭീകരമായിരുന്നില്ല. രാഷ്ട്രീയ കാലാവസ്ഥ ദിവസം ചെല്ലുംതോറും വർഗീയവത്കരിക്കപ്പെടുന്നു, ‘അപരത്വം’ ദുരൂഹമായി ചുറ്റും പരക്കുന്നു, കെട്ടുകഥകൾ നിർമിക്കപ്പെടുന്നു, സത്യം വളച്ചൊടിക്കുന്നു… എല്ലാം ഇന്ത്യൻ മുസ്ലിമിെൻറ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടാണ്. ഇത് അപകടകരം മാത്രമല്ല, അപമാനകരം കൂടിയാണ്.
2019 വേനലിൽ മോദിസർക്കാർ അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ, മുസ്ലിംകൾക്കുനേരെ ഭീകരമായ ആക്രമണങ്ങൾ തുടങ്ങി. ഝാര്ഖണ്ഡില് 24കാരനായ തബ്രീസ് അൻസാരിയുടെ കൊലയായിരുന്നു ഏറ്റവും ക്രൂരം. പുണെയിലെ ജോലിസ്ഥലത്തു നിന്ന് സ്വന്തം ഗ്രാമത്തിലെത്തിയ അനാഥയുവാവ്, തിരിച്ചുപോകുന്നതിനുമുമ്പ് ആൾക്കൂട്ടം വൈദ്യുതിക്കാലിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. ‘ജയ് ശ്രീരാം, ജയ് ഹനുമാൻ’ എന്ന് വിളിക്കാനാവശ്യപ്പെട്ടായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ െപാലീസ് ആശുപത്രിയിലെത്തിക്കുന്നതിനുപകരം തബ്രീസിനെ ജയിലിലടക്കുകയായിരുന്നു. മാത്രമല്ല, യുവാവിനെ ആക്രമിച്ച ഒരു ഹിന്ദുത്വ ഗുണ്ടയെപ്പോലും അറസ്റ്റുചെയ്തില്ല.
തബ്രീസ് മരിച്ചതായി സ്ഥിരീകരിക്കുകയും പ്രതികൾ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ വിഡിയോ വൈറലായതിനെയും തുടർന്നാണ് ചട്ടപ്പടി നടപടി തുടങ്ങിയത്. ഓർക്കുക, ഇന്നും മുസ്ലിംകൾക്കെതിരായ ആക്രമണത്തിന് അന്ത്യമായിട്ടില്ല. മുസ്ലിംകളോട്, എന്തിന് മദ്റസ വിദ്യാർഥികളോടുപോലും, ജയ് ശ്രീരാം വിളിക്കാൻ ആക്രോശിക്കുന്ന സംഭവങ്ങൾ റിപ്പോർട്ടുചെയ്യപ്പെടുന്നു. ഈ മുദ്രാവാക്യങ്ങൾ വിളിച്ചാലും അവർ ജീവിച്ചിരിക്കുമെന്ന് ഒരുറപ്പുമില്ല. തബ്രീസ് ആക്രമിക്കപ്പെട്ട വിഡിയോയിൽ ‘ജയ് ശ്രീരാം’ എന്ന് വിളിക്കുന്നതായി കേൾക്കാം, എന്നിട്ടും ആ യുവാവ് അതിക്രൂരമായി മണിക്കൂറുകളോളം ആക്രമിക്കെപ്പട്ടു, മരിക്കുന്നതുവരെ. തോൽപിക്കപ്പെട്ട, നിശ്ശബ്ദരാക്കപ്പെട്ട ജനത മുസ്ലിംകൾ തോൽപിക്കപ്പെട്ടും നിശ്ശബ്ദരാക്കപ്പെട്ടും ഇരിക്കുന്നു, പ്രകോപനങ്ങൾ ആരെയും അസ്വസ്ഥരാക്കുന്നില്ല. കഴിഞ്ഞ വർഷമുണ്ടായ ബാബരി മസ്ജിദ്- അയോധ്യ വിധി മുസ്ലിംകളെ സംബന്ധിച്ച് വൈകാരിക തിരിച്ചടിയായിരുന്നു.
അത് ഒരു പ്രത്യേക പള്ളിയുമായി ബന്ധപ്പെട്ട ചോദ്യം മാത്രമല്ല, രാജ്യത്തിെൻറ മറ്റു പ്രദേശങ്ങളിലെ പള്ളികളുടെ ഭാവിയുമായി ബന്ധപ്പെട്ട ചോദ്യം കൂടിയാണ്, മുസ്ലിംകളടക്കമുള്ള മനുഷ്യരുടെ നിലനിൽപിെൻറ കൂടി പ്രശ്നമാണ്. ശരിയാണ്, 2019 ആഗസ്റ്റിൽ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെ തുടർന്ന് കശ്മീർ താഴ്വരയിലുണ്ടായ അടച്ചുപൂട്ടലിൽ സമുദായം ആശങ്കയിലായിരുന്നു. മുഴുവൻ മേഖലയെയും അവിടത്തെ ജനങ്ങളെയും അസ്വസ്ഥമാക്കുംവിധം സർക്കാർ എത്രത്തോളം പോകുമെന്നതിെൻറ ആശങ്ക. ഈ തിരിച്ചടിക്കു തൊട്ടുപുറകേയാണ് പൗരത്വ ഭേദഗതി നിയമവുമായും പൗരത്വ രജിസ്റ്ററുമായും ബന്ധപ്പെട്ട സർക്കാർ പ്രഖ്യാപനം വന്നത്. സങ്കീർണമായ മുഖംമൂടി ധരിച്ച് ഹിന്ദുത്വ ഭരണാധികാരികൾ വാക്കുകൾ മാറ്റിമാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു.
സ്വന്തം പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന ഒരു ദിനം വരുമെന്ന് ഈ രാജ്യത്തെ മുസ്ലിം പൗരന്മാർ ഒരിക്കലും കരുതിയിരുന്നില്ല. സ്വന്തം രാജ്യത്ത് അവരുടെ നിലനിൽപ് ഭീഷണിയിലായി. 2019ലെ ശൈത്യം കടന്നുപോയത് പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ്. വിവിധ സമുദായക്കാരും ജീവിതത്തിെൻറ പല മേഖലകളിലുള്ളവരും വ്യക്തമായി പറഞ്ഞു, തങ്ങൾക്ക് ഈ സർക്കാറിെൻറ നയങ്ങളിൽ വിശ്വാസമില്ല എന്ന്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരും ഇതേ വികാരം പങ്കിട്ടു. എങ്കിലും അക്രമങ്ങൾക്ക് കുറവുണ്ടായില്ല. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളും പണ്ഡിതരും തടവിലാക്കപ്പെട്ടു. ഓർക്കുക, ഇപ്പോഴും അറസ്റ്റ് തുടരുകയാണ്, കോവിഡ് ലോക്ഡൗണിൽപോലും.
നുണകളും മോർഫ് ചെയ്ത ചിത്രങ്ങളും വളച്ചൊടിച്ച സത്യങ്ങളും വിഷലിപ്ത പ്രചാരണങ്ങളും അന്തരീക്ഷത്തിൽ നിറഞ്ഞു, മുസ്ലിംകൾക്കെതിരായ വിദ്വേഷപ്രചാരണം എല്ലാ അതിരും ലംഘിച്ചു. ആ വിദ്വേഷ പ്രചാരണത്തിെൻറ അനന്തരഫലം ദിവസവും പ്രത്യക്ഷമാകുന്നു- മുസ്ലിം വ്യാപാരികളെ ഉന്നംവെച്ച് ആക്രമണങ്ങൾ നടന്നു, അവർക്ക് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. വർഗീയവെറി തുടരുകയാണ്. ഉത്തർപ്രദേശിൽനിന്നും ഉത്തരാഖണ്ഡിൽനിന്നുമുള്ള നിരവധി ബി.ജെ.പി എം.എൽ.എമാർ തുറന്ന് പ്രഖ്യാപിച്ചു; തങ്ങൾ മുസ്ലിം കച്ചവടക്കാരിൽനിന്ന് പച്ചക്കറിയും പഴങ്ങളും വാങ്ങില്ല, മുസ്ലിംകൾ നടത്തുന്ന ബാർബർ േഷാപ്പുകളിൽ കയറില്ല.
മോദിസർക്കാറിലുള്ള, മുസ്ലിംവിദ്വേഷികളുടെ പട്ടിക നീണ്ടുവരുകയാണ്, അവസാനമില്ലാതെ, ‘മാസ്റ്റർമൈൻഡു’കളുടെ പിന്തുണയോടെ. മുസ്ലിംകൾക്കെതിരെ ഇത്ര വിപുലമായ വിദ്വേഷപ്രചാരണം വലിയ അജണ്ടയുടെ ഭാഗമാണ്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ആളിപ്പടർന്ന സന്ദർഭത്തിൽ, ഉത്തർപ്രദേശിൽ മുസ്ലിം കുടുംബങ്ങളിലേക്ക് തള്ളിക്കയറി വന്ന് ആക്രമണം നടത്തുന്ന സംഘങ്ങളെ കണ്ടില്ലേ? സ്ത്രീകൾക്കും യുവാക്കൾക്കും നേരെയുള്ള ഭരണകൂട അക്രമം കണ്ടതല്ലേ? ഡൽഹി വംശഹത്യയുടെ ദൃശ്യങ്ങൾ ഓർമയില്ലേ?
വിഷലിപ്ത പ്രചാരണം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഒരു ഗെറ്റോയിലോ മൊഹല്ലയിലോ താമസിക്കുേമ്പാൾ തോന്നുന്ന അത്ര സുരക്ഷിതത്വം പോലും മുസ്ലിംകൾക്ക് ഇല്ലാതായിരിക്കുന്നു. തങ്ങളുടെ കൗമാരക്കാരായ മക്കളെ പുറത്തയക്കാൻ മടിക്കുന്ന മാതാക്കളെ ഞാൻ കണ്ടിട്ടുണ്ട്, കോവിഡ് വ്യാപിക്കുന്നതിനും മുമ്പ്. അവരുടെ ഉത്കണ്ഠക്ക് അടിസ്ഥാനമുണ്ട്. ചോര മരവിപ്പിക്കുന്ന അവസ്ഥകളെക്കുറിച്ച് ഓർക്കാൻതന്നെ മുസ്ലിംകൾക്ക് പേടിയാണ്. ഒരു മുസ്ലിം യുവാവ് പറഞ്ഞതുപോലെ, ‘‘ഞങ്ങൾ മുസ്ലിംകളാണ്… ഈ സർക്കാറിനെക്കൊണ്ട് ഞങ്ങൾക്ക് എന്തും സംഭവിക്കാം… ഏതു കുറ്റവും ഞങ്ങൾക്കുനേരെ ചുമത്താം. ആരും ഞങ്ങൾ പറയുന്നത് കേൾക്കാനുണ്ടാകില്ല.