ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ധാക്ക: അസമിൽ വൻനാശം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. 83 ഗ്രാമങ്ങളെയാണ് സിട്രാങ് ചുഴലിക്കാറ്റ് ബാധിച്ചത്. 1000 ത്തിലധികം ആളുകളാണ് ദുരിതത്തിലായത്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 325 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായി അധികൃതർ അറിയിച്ചു.
മതിലുകളും മരങ്ങളും കടപുഴകി വീണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗൽകോട്ട്, ഭോലയിലെ ചാർഫെസൺ, നാരയിലിലെ ലോഹഗര എന്നിവിടങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായി.
ബംഗ്ലാദേശിലെ കോക്സ് ബസാർ തീരത്തുള്ള ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ഒഴിപ്പിച്ച് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ആവശ്യമെങ്കിൽ ഷെൽട്ടറുകളായി ഉപയോഗിക്കാൻ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് കോക്സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ മാമുനൂർ റഷീദ് പറഞ്ഞു. സഹായത്തിനായി യൂണിയൻ പരിഷത്ത് ചെയർമാൻ, ഉപജില്ലാ നിർഭഹി ഓഫീസർ, ജില്ലാ കമ്മീഷണർ ഓഫീസിലെ കണ്ട്രോൾ റൂം എന്നിവരുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.