ദുര്‍​ഗ കൃഷ്ണക്ക് എതിരായ സൈബര്‍ ആക്രമണം; പ്രതികരിച്ച് ഭർത്താവ്

നടി ദുർഗ കൃഷ്ണയ്ക്കെതിരായ സൈബർ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഭർത്താവ് അർജുൻ രവീന്ദ്രൻ. സോഷ്യൽ മീഡിയയിൽ ഒരു ലിപ് ലോക്കിന്‍റെ പേരിൽ തന്റെ നട്ടെല്ലിന്‍റെ ശക്തിയെ ചോദ്യം ചെയ്യുന്നവർക്ക് ഒരു ലോഡ് പുച്ഛമാണ് ഉത്തരമായി നല്‍കാനുള്ളതെന്ന് അർജുൻ പറഞ്ഞു. ദുർഗ്ഗയ്ക്ക് ഇഷ്ടമുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യാൻ താനും കുടുംബവും പിന്തുണ നൽകുന്നത് തുടരുമെന്നും അർജുൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിന്‍റെ പേരിലാണ് ദുർഗ്ഗ കൃഷ്ണ സൈബർ ആക്രമണത്തിന് ഇരയായത്. ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ നടിക്കെതിരെ വീണ്ടും അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഈ അവസരത്തിലാണ് അർജുൻ മുന്നോട്ട് വന്നത്. അർജുന്‍റെ പോസ്റ്റും ദുർഗ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Read Previous

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർക്ക് നേരെ വംശീയ അധിക്ഷേപം; യുവാവ് അറസ്റ്റിൽ

Read Next

‘777 ചാര്‍ളി’ ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്