പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ; പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കട്ടൗട്ട് സ്ഥാപിച്ചതിൽ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടർ. കട്ടൗട്ട് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ നരസിഹുഗാരി തേജ് ലോഹിത് റെഡ്ഡി, കൊടുവള്ളി നഗരസഭയ്ക്ക് കത്തയച്ചു.

അഭിഭാഷകൻ ശ്രീജിത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും അക്കാര്യം പരാതിക്കാരനെ അറിയിക്കാനും കളക്ടറേറ്റിലേക്ക് റിപ്പോർട്ട് അയക്കാനുമാണ് നൽകിയിരിക്കുന്ന നിർദേശം.

ലോകകപ്പിന് മുന്നോടിയായി പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലും കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചിരുന്നു.

K editor

Read Previous

കിളികൊല്ലൂർ പൊലീസ് മർദനം; എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് കോടതി

Read Next

കേരള പൊലീസിൽ ക്രിമിനല്‍ കേസ് പ്രതികള്‍ 744; പിരിച്ചുവിട്ടത് വെറും 18 പേരെ