ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചാലും പോകാത്തത്ര വര്‍ഗീയ മാലിന്യം ബി.ജെ.പിയുടെ ബി ടീം നേതാവ് അരവിന്ദ് കെജ്രിവാളിലുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആം ആദ്മി പാർട്ടി ബിജെപി തീറ്റിപ്പോറ്റുന്ന പരിവാർ സംഘടന മാത്രമാണെന്നും അരവിന്ദ് കെജ്രിവാൾ അവരുടെ പ്രചാരകൻ മാത്രമാണെന്നും വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
കൊവിഡ് കാലത്ത് ഡൽഹിയിലും തിരഞ്ഞെടുപ്പ് കാലത്ത് ഗോവയിലും കണ്ട വർഗീയ നയങ്ങളുടെ തുടർച്ച മാത്രമാണ് കെജ്രിവാൾ ഗുജറാത്ത് ലക്ഷ്യമിട്ട് നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഡൽഹിയിൽ നടക്കുമ്പോൾ നിശബ്ദത പാലിച്ച മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും വേണുഗോപാൽ പറഞ്ഞു.