കർല്യു സാൻഡ് പെെപ്പർ നഞ്ചരായൻകുളം പക്ഷിസങ്കേതത്തിൽ വിരുന്നെത്തി

തിരുപ്പൂർ: ‘കർല്യു സാൻഡ് പൈപ്പർ’ ഇനം ദേശാടനപ്പക്ഷി നഞ്ചരായൻകുളം പക്ഷിസങ്കേതത്തിൽ എത്തി. ഇതാദ്യമായാണ് ഈ ഇനത്തിലുള്ള പക്ഷികൾ ഇവിടെ എത്തുന്നത്. തിരുപ്പൂരിലെ നേച്ചർ സൊസൈറ്റിയിലെ പക്ഷി നിരീക്ഷകനായ നന്ദഗോപാൽ പതിവ് നിരീക്ഷണത്തിനിടെയാണ് പക്ഷിയെ കണ്ടത്.

ആർട്ടിക് സൈബീരിയയിൽ മുട്ടയിട്ട് വളരുകയും, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവയുടെ തീരങ്ങളിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്നവയാണ് ഈ ചെറിയ ഇനം പക്ഷികളെന്ന് നേച്ചർ സൊസൈറ്റി പ്രസിഡന്‍റ് കെ. രവീന്ദ്രൻ പറഞ്ഞു. ദേശാടനപക്ഷികളും ഉൾനാടൻ പക്ഷികളും ഉൾപ്പെടെ നഞ്ചരായൻകുളം പക്ഷി സങ്കേതത്തിൽ ഇതുവരെ എത്തിയ പക്ഷികളുടെ എണ്ണം 185 ആയി.

K editor

Read Previous

‘വടക്കാഞ്ചേരി ബസ് അപകടം ഹൃദയഭേദകം’; ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

Read Next

ദേശീയ ഗെയിംസ്; കേരളം പുരുഷ വാട്ടര്‍ പോളോ ഫൈനലില്‍