ഗോവയില്‍ പ്രതിസന്ധി ; ബിജെപിയിലേക്ക് ചേരുമോ കോൺഗ്രസ്‌ നേതാക്കൾ?

പനാജി: ഗോവയിലെ കോൺഗ്രസ്‌ പാർട്ടി വലിയ പ്രതിസന്ധിയിൽ. ഏഴ് കോൺഗ്രസ്‌ എംഎൽഎമാർ നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം മുമ്പ് ചേർന്ന യോഗത്തിലാണ് പാർട്ടി എംഎൽഎമാർ വിട്ടുനിന്നത്.

ഇവരിൽ പലരും ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിയമസഭയുടെ രണ്ടാഴ്ചത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർട്ടിക്കുള്ളിൽ വിള്ളലുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ ചില നിക്ഷിപ്ത താൽപ്പര്യക്കാർ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ കോൺഗ്രസ് തള്ളി.

ഭരണകക്ഷിയായ ബിജെപിയാണ് ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നതെന്ന് ഗോവ കോൺഗ്രസ്‌ അധ്യക്ഷൻ അമിത് പട്കർ പറഞ്ഞു. മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവായി നിയമിച്ചതിൽ ദിഗംബർ കാമത്ത് അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസ്‌ ഇത് നിഷേധിച്ചു.

K editor

Read Previous

ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

Read Next

മുന്‍ എംഎല്‍എ എൺപതുകാരനായ എം ജെ ജേക്കബ് കുതിച്ചുചാടി മെഡൽ നേടി