ക്രിമിനൽ കേസ്സ് പ്രതിയെ വീട് വളഞ്ഞ് പിടികൂടി

മഞ്ചേശ്വരം: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവിനെ പോലീസ് വീടുവളഞ്ഞ് പിടികൂടി. പിടിച്ചുപറി, കൊലപാതകശ്രമം, ലഹരി മരുന്ന് കള്ളക്കടത്ത് മുതലായ കേസ്സുകളിൽ പ്രതിയായ 22കാരനെയാണ് ഇന്ന് പുലർച്ചെ 2-45-ന് മഞ്ചേശ്വരം എസ്ഐ, എൻ. പി. രാഘവനും സംഘവും വീട് വളഞ്ഞ് പിടികൂടിയത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ മുഹമ്മദിന്റെ മകൻ ആബിദിനെയാണ് ഇന്ന് പുലർച്ചെ മഞ്ചേശ്വരം പോലീസ് പിടികൂടിയത്.

2019-ൽ നടന്ന പിടിച്ചുപറിക്കേസ്സ്, 2020 ആദ്യം നടന്ന കൊലപാതകശ്രമക്കേസ്സ്, 2 മാസം മുമ്പ് നടന്ന ലഹരിമരുന്ന് കടത്ത് കേസ്സ് എന്നിവയിൽ പ്രതിയായ ആബിദ് പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. 2 മാസം മുമ്പ് നടന്ന ലഹരിമരുന്ന് കള്ളക്കടത്ത് കേസ്സിൽ ആബിദിന്റെ സുഹൃത്തിനെ മഞ്ചേശ്വരം പോലീസ് പിടികൂടിയിരുന്നു.  അവിടെ നിന്നും ഓടി രക്ഷപ്പെട്ട ആബിദ് പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുന്നതിനിടെയാണ് ഇന്നലെ വീട്ടിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഇന്ന് പുലർച്ചെ വീട് വളഞ്ഞ് യുവാവിനെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

ജില്ലാആശുപത്രി വികസനം

Read Next

കെഎസ്ആർടിസി എംഡി കണ്ടെത്തിയ ക്രമക്കേടുകൾ ശരിയെന്ന് തെളിഞ്ഞു മുന്നൂറ് കോടിക്ക് കണക്കില്ല