ഉദുമ ഭർതൃമതിയെ 18 പേർ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

കാഞ്ഞങ്ങാട് : ഉദുമ യുവ ഭർതൃമതിയെ 18 പേർ ബലാൽസംഗം ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.  ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത 18 കേസുകളും കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിന് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ബലാൽസംഗ കേസുകളിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ പരാതിരക്കാരി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് കോടതി ഉത്തരവിറക്കിയത്.

ബേക്കൽ ഉദുമ പ്രദേശങ്ങളിലെ 18 പേർ , പലഘട്ടങ്ങളിലായി ഉദുമയ്ക്ക് സമീപത്തെ തന്റെ വീട്ടിൽ പീഡിപ്പിച്ചതായാണ് യുവതി പോലീസിൽ പരാതി നൽകിയത്.  രാത്രി ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ പീഡിപ്പിച്ച പ്രതികളിൽ ചിലർ സെൽഫോണിൽ തന്റെ നഗ്ന രംഗങ്ങൾ ചിത്രീകരിച്ച ശേഷം പ്രചരിപ്പിക്കുകയും, നഗ്ന രംഗങ്ങൾ കാട്ടി ഭീഷണി മുഴക്കിയതായും യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. അഞ്ച് യുവാക്കൾക്കെതികരെയാണ് മൂന്ന് കുട്ടികളുടെ മാതാവായ യുവതി ആദ്യം പരാതിയുമായെത്തിയിരുന്നത്.

പ്രസ്തുത പരാതികളിൽ ബേക്കൽ പോലീസ് അഞ്ച് കേസുകൾ റജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി കൂടുതൽ പരാതികളുമായി പോലീസിലെത്തുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡന കേസുകളിൽ കാര്യമായ തെളിവുകളൊന്നും ശേഖരിക്കാനാവാതെ പോലീസ് അന്വേഷണ സംഘം കുഴങ്ങിയിരുന്നു. നഗ്ന രംഗങ്ങൾ ചിത്രീകരിച്ചുവെന്ന് പറയുന്ന പ്രതി ഗൾഫിലായതിനാൽ , നഗ്നത പകർത്താൻ ഉപയോഗിച്ച സെൽഫോൺ കണ്ടെത്താനും പോലീസിനായില്ല. ഇതിനിടയിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച പ്രതികളിൽ ചിലർക്ക് കോടതി ജാമ്യമനുവദിക്കുകയും ചെയ്തു യുവതിയുടെ മൊഴിയൊഴികെ ബലാൽസംഗക്കേസുകളിൽ മറ്റ് തെളിവുകളൊന്നും പോലീസിന് ശേഖരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ രംഗത്ത് വന്നതിന് പിന്നാലെയാണ് കോടതി, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

LatestDaily

Read Previous

ഔഫിന്റെ കൊലയിൽ ഖേദവുമായി മുനവ്വറലി വാഹനം തടഞ്ഞു അണികളില്ലാതെ വീട് സന്ദര്‍ശനം

Read Next

കല്ലൂരാവി കൊലയിലേക്ക് നയിച്ചത് പോലീസ് നിഷ്ക്രിയത്വം