പി.സി. ജോര്‍ജിന്റെ വീട്ടില്‍ പരിശോധനയുമായി ക്രൈംബ്രാഞ്ച്

കോട്ടയം: മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെയും മകൻ ഷോണ്‍ ജോർജിന്റെയും ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോർജ്ജ് നടത്തിയ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ക്രൈംബ്രാഞ്ചിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പും അതിന്റെ ചാറ്റുകളും അന്വേഷണത്തിലാണ്. ഷോണ് ജോർജ് ജയിലിൽ വച്ചാണ് ദിലീപിനെ സന്ദർശിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് റെയ്ഡ്.

Read Previous

ലോക കേരളസഭ ; പുതിയ പട്ടികയില്‍ 182 അംഗങ്ങൾ

Read Next

പാഠ്യപദ്ധതി പരിഷ്‌കരണം; സ്‌കൂളുകളുടെ പ്രവർത്തന സമയമാറ്റവും പരിഗണനയില്‍