ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ഗാംഗുലി പിന്മാറി

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബി.സി.സി.ഐ) പ്രസിഡന്‍റായി രണ്ടാം അവസരം നിഷേധിക്കപ്പെട്ട സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സി.എ.ബി) പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽനിന്നു പിന്മാറി.

സൗരവിന്‍റെ മാറ്റം മൂത്ത സഹോദരൻ സ്നേഹാശിഷ് ഗാംഗുലിക്ക് വേണ്ടിയാണ്. ഇതോടെ 31ന് നടക്കുന്ന വാർഷിക യോഗത്തിൽ സ്നേഹാശിഷിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി.വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുമെന്നതിനാലാണ് പിന്മാറിയതെന്ന് സൗരവ് ഗാംഗുലി വിശദീകരിച്ചു.

Read Previous

വിക്രമും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന തങ്കളാന്‍ ആദ്യ ടീസര്‍ പുറത്ത്

Read Next

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം: സീതാറാം യെച്ചൂരി