കുഞ്ഞിന്റെ തൊട്ടിൽതൂക്കിയ ഉമ്മ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു

കാഞ്ഞങ്ങാട്: കുഞ്ഞിന്റെ തൊട്ടിൽ തൂക്കൽ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കകം  നെഞ്ചു വേദനയെ തുടർന്ന് ഉമ്മ മരണപ്പെട്ടു.

കൂളിയങ്കാൽ പമ്പ്ഹൗസ് റോഡിൽ ഇ.എൽ.ഇബ്രാഹിം കുട്ടിയുടെ ഭാര്യ നസീമ 46, യാണ് മരണപ്പെട്ടത്.

40 ദിവസം പ്രയമായ മകൾ റംസിയയുടെ തൊട്ടിൽതൂക്കൽ ചടങ്ങ് ഇന്നലെ ഉച്ചയ്ക്ക് കൂളിയങ്കാലിലെ വീട്ടിൽ നടന്നിരുന്നു.

ചടങ്ങ് കഴിഞ്ഞ ശേഷം ചെറിയ നെഞ്ചു വേദന അനുഭവപ്പെട്ടു, വേദന കൂടിയതോടെ വൈകിട്ട് 6 മണിയോടെ  മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

മറ്റ് മക്കൾ: റംഷീദ്, റംസിയ. കൂളിയങ്കാൽ ജുമാ മസ്ജിദ്  പരിസരത്ത് ഇന്ന് രാവിലെ ജഢം ഖബറടക്കി. നസീമയുടെ ആകസ്മിക വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.

ഗൾഫിലായിരുന്ന ഭർത്താവ് നാല് വർഷം മുമ്പ് നാട്ടിലെത്തി, കൂളിയങ്കാലിൽ സൈക്കിൾവർക്ക്ഷോപ്പ് നടത്തി വരികയാണ്.

മൊയ്തു-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: യൂസഫ്, ഇസ്മയിൽ, ഖദീജ, അലീമ, ഫരീദ, സുബൈദ, റഹിയ.

Read Previous

ഒറ്റ നമ്പർ ചൂതാട്ടം പിടിമുറുക്കി

Read Next

മഞ്ചേശ്വരം പീഡനക്കേസിൽ 8 പ്രതികൾ കൂടി