ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീം കോടതിയിൽ. ബലാത്സംഗങ്ങൾക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗീക വേഴ്ചയും ക്രിമിനൽ കുറ്റമാണെന്നും അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബലാത്സംഗം ക്രിമിനൽ കുറ്റമാണോയെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രസ്താവിച്ചിരുന്നു. ബലാൽസംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധർ പറഞ്ഞപ്പോൾ അത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് സി ഹരിശങ്കർ പറഞ്ഞു. ഈ ഉത്തരവിനെതിരെയാണ് സി.പി.എമ്മിന്റെ വനിതാ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.
ർതൃബലാത്സംഗങ്ങൾക്ക് നൽകുന്ന ഇളവ് ഭരണഘടനയുടെ 14, 15, 19(1)(a), 21 വകുപ്പുകളുടെ ലംഘനമാണെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശത്തിന് മുകളിൽ വിവാഹത്തിന്റെ ഭാഗമായുള്ള സ്വകാര്യതയെ പ്രതിഷ്ഠിക്കുന്നതാണ് ഭർതൃബലാത്സംഗങ്ങൾക്ക് നൽകുന്ന ഇളവ് എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.