ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പാർട്ടിയുടെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനത്തിനുള്ള ധനസമാഹരണം സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കുമെന്ന് സി.പി.എം. എല്ലാ അംഗങ്ങളും അവരുടെ കഴിവിനനുസരിച്ച് സംഭാവന നൽകണം. പാർട്ടി യൂണിറ്റുകൾ അവരുടെ വീടുകളിലും തൊഴിലിടങ്ങളിലും ജനങ്ങളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സി.പി.ഐ(എം) ജനങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കുകയും ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുകയും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്. ജനങ്ങളുടെ ക്ഷേമത്തിൽ ഇടപെടുന്ന പാർട്ടി എന്ന നിലയിൽ സാധാരണക്കാരിൽ നിന്ന് ഫണ്ട് ശേഖരിക്കുന്ന രീതിയാണ് സി.പി.എം സ്വീകരിച്ചത്. ആഗോളവൽക്കരണം, കോര്‍പ്പറേറ്റ്‌വത്ക്കരണം, വർഗീയത, അഴിമതി എന്നീ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് സി.പി.ഐ(എം) ആണെന്നും പ്രസ്താവനയിൽ പറഞ്ഞു.