ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ഗവർണറുടെ നടപടി ഭരണഘടനാ പദവിക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശനം ഉന്നയിച്ചു. അറിയപ്പെടുന്ന അക്കാദമിക് വിദഗ്ധനും ചരിത്രകാരനുമായ കണ്ണൂർ വി.സിയെ ക്രിമിനൽ എന്ന് വിളിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സെക്രട്ടേറിയറ്റ് വിമർശിച്ചു.
വി.സി എന്ത് ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത്? അതെന്താണെന്ന് ഗവർണർ വ്യക്തമാക്കണം. ഗവർണറുടെ നടപടിയോട് നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍. നിയമപരമായും മാന്യമായും മറുപടി നൽകുന്നതിനുപകരം ഗവർണർ തന്‍റെ സ്ഥാനത്തിന് യോജിക്കാത്ത രീതിയിൽ പ്രതികരിക്കുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണമെന്നും സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അറിയപ്പെടുന്ന ആർ.എസ്.എസുകാരെ തന്‍റെ ജീവനക്കാരായി നിയമിച്ചതിലൂടെ തന്‍റെ ഓഫീസിനെ സർക്കാരിനെതിരായ ഗൂഡാലോചനകളുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. രാജ്‌ഭവനെ ആർഎസ്എസ് ബ്രാഞ്ചിന്‍റെ നിലവാരത്തിലേക്ക് തരംതാഴ്ത്തുകയാണെന്നും സി.പി.എം. വിമർശിക്കുന്നു. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ആർക്കുവേണ്ടിയാണ് താൻ രാഷ്ട്രീയ ഇടപെടൽ നടത്തുന്നതെന്ന് വ്യക്തമാക്കേണ്ടത് ഗവർണറാണ്. ഈ ഭരണത്തിന് കീഴിൽ മഹത്വത്തിലേക്ക് നീങ്ങുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള ഗവർണറുടെ ബുദ്ധിമുട്ട് മനസ്സിലാക്കാവുന്നതാണ്. എൻഐആർഎഫ് റാങ്കിംഗും നാക് റാങ്കിംഗും. സർക്കാർ ഇടപെടലിന്‍റെ ഭാഗമായി കേരളത്തിലെ സർവകലാശാലകളുടെയും കോളേജുകളുടെയും ഗുണനിലവാരം അക്രഡിറ്റേഷനിൽ മെച്ചപ്പെടുകയാണ്. കേരളാ യൂണിവേഴ്സിറ്റി എന്‍.എ.എ.സി. A++, സംസ്‌കൃത സര്‍വ്വകലാശാല എന്‍.എ.എ.സി. A+ എന്നിങ്ങനെ ഗ്രേഡിങ്ങുകള്‍ കരസ്ഥമാക്കിയത് ഈയിടെ ആണ്. ഡിജിറ്റല്‍ സര്‍വ്വകലാശാലയും, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഇടത് ഭരണത്തിന്‍ കീഴിലാണ്. അതുപോലെ, പൊതുവിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന്‍റെ പാതയിലാണ് കേരളം. ഈ നേട്ടങ്ങൾ കാണാനും അംഗീകരിക്കാനും ഗവർണർക്ക് കഴിയാത്തത് ദൗർഭാഗ്യകരമാണ്.