സിപിഎം പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ കേസ്സ്

അജാനൂർ: അമ്പതുകാരി വീട്ടമ്മയെ വീട്ടിനകത്തു കയറി ചുമലിൽ പിടിച്ചു നിർത്തി മാനഹാനിക്കിടവരുത്തിയെന്ന പരാതിയിൽ സിപിഎം അജാനൂർ ഗ്രാമപഞ്ചായത്തംഗം പാർവ്വതിയടക്കം ഒമ്പത് സിപിഎം പ്രവർത്തകരുടെ പേരിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.

അജാനൂർ കൊളവയലിൽ ജുലായ് 25-ന് ശനിയാഴ്ചയാണ് സംഭവം. 

കേസ്സിൽ പരാതിക്കാരിയായ, കൊളവയൽ ഫൈൻപാലസിൽ താമസിക്കുന്ന ടി. കുഞ്ഞബ്ദുല്ലയുടെ ഭാര്യ എം. പി. ഹാജ്റയുടെ വീടിന് മുന്നിൽ റോഡിലുണ്ടായിരുന്ന ചതിക്കുഴികൾ ഹാജ്റയുടെ ഭർത്താവും കുട്ടികളും ചേർന്ന് മൂടിയിരുന്നു. റോഡിലെ കുഴിയടക്കാൻ സ്ഥലത്തിറക്കിയ  കരിമണ്ണും  കല്ലുകളും ഉപയോഗിച്ചാണ് കുഴി മൂടിയത്. ഗ്രാമപഞ്ചായത്ത് ചെയ്യേണ്ട കുഴിമൂടൽ പതിനൊന്നാം വാർഡംഗമായ പാർവ്വതി ഇടപെട്ട് തടഞ്ഞിരുന്നു.

വൈകുന്നേരം 3-45 മണിക്ക് പാർവ്വതിയുടെ നേതൃത്വത്തിലെത്തിയ ഒമ്പതംഗ സംഘം ഹാജ്റയുടെ ഭർത്താവിനെ തിരക്കി വീട്ടിനകത്ത് കയറുകയും, സംഘത്തിലുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ എന്നയാൾ ഹാജ്റയുടെ ഇരുചുമലുകളും പിടിച്ച് നിർത്തി മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി.

ഭർത്താവും മറ്റും രാവിലെ കുഴിമൂടിയതിലുള്ള വിരോധമാണ് വീടുകയറി അക്രമത്തിനുള്ള പ്രേരണയെന്ന് ഹാജ്റയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കൊളവയൽ സ്വദേശികളായ അർജുനന്റെ മകൻ ഉണ്ണി, പഞ്ചായത്തംഗം പാർവ്വതി, രാഘവന്റെ മകൻ നിതിൻകുമാർ, ഗണേശന്റെ മകൻ സന്ദീപ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേരുമടക്കം ഒമ്പതുപേർക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.

ഇന്ത്യൻ ശിക്ഷാനിയമം 354 (മാനഹാനി) 448 (അതിക്രമിച്ചു കടക്കൽ) 341, 294 (ബി) റെഡ്്വിത് 34 എന്നീ വകുപ്പുകൾ ചേർത്താണ് കേസ്സ്.

ഇതിൽ മാനഹാനി കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത കുറ്റകൃത്യമാണ്.

LatestDaily

Read Previous

ആ അരിമണിയിലും ഉണ്ടാകും മരണത്തിന്റെ കയ്യൊപ്പ്

Read Next

ചുമട്ട് തൊഴിലാളിക്ക് കോവിഡ് ടൗൺ അടച്ചിട്ടു