പത്ത് ഏക്കർ തരിശ് ഭൂമിയിൽ സിപിഎം നെൽകൃഷിയിറക്കി

കാഞ്ഞങ്ങാട്:  കോവിഡിന് ശേഷമുള്ള അതി ജീവനത്തിന് ഇടത് മുന്നണി സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലേക്ക് സിപിഎം. മാണിക്കോത്ത്  ബ്രാഞ്ച് ചുവട് വെക്കുന്നു. മാണിക്കോത്ത് റെയിൽപാളത്തിന് പടിഞ്ഞാർ ഭാഗത്തെ പത്ത് ഏക്കർ തരിശ് ഭൂമിയിലാണ്  നെൽകൃഷി ഇറക്കിയത്.  ഇന്ന്  രാവിലെ  പ്രുഖ കർഷകൻ കൂടിയായ  ഉദുമ എം.എൽ.ഏ., കെ. കുഞ്ഞിരാമൻ വിത്തിറക്കി പദ്ധതി ഉദ്ഘാടനം ചെയ്തു. സിപിഎം അജാനൂർ ലോക്കൽ സെക്രട്ടറി കെ.പി.ബാലന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിപിഎം. നേതാക്കളായ എം. പൊക്ലൻ,  കാറ്റാടി കുമാരൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, കെ.പി. ബാലൻ, കമലാസൻ,  മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്്ലം, കൃഷി ഓഫീസർ  ആർജിത വി.വി. പ്രശാന്ത്, ബ്രാഞ്ച് സെക്രട്ടറി  അശോകൻ മാണിക്കോത്ത് എന്നിവർ സംബന്ധിച്ചു.

LatestDaily

Read Previous

കാസർകോട്ട് മദ്യവിൽപ്പനയിൽ ഇടിവ് വില്ലനായി വാറ്റു ചാരായം

Read Next

കാഞ്ഞങ്ങാട് നഗരസഭ ആഘോഷങ്ങളില്ലാതെ 36 വയസ്സിലേക്ക്