സിപിഐഎം ഓഫീസ് ആക്രമണം; പൊലീസിന് തത്വമസി എന്ന് എഴുതേണ്ടി വരും; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സി.പി.എം തന്നെ ആസൂത്രണം ചെയ്തതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. എകെജി സെന്‍ററിൻ നേരെയുണ്ടായ ആക്രമണത്തിന് സമാനമാണിത്. നിലവിലെ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഒടുവിൽ പൊലീസിന് ‘തത്വമസി’ എന്ന് എഴുതേണ്ടി വരും. അതായത് എ.കെ.ജി സെന്‍റർ ആക്രമിച്ചതും സി.പി.ഐ(എം) ഓഫീസ് ആക്രമിച്ചതും സിപിഎം തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ഇടത് വലത് മുന്നണികൾ മത്സരിച്ച് പോപ്പുലർ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുകയാണ്. വിമർശനം ഉയർന്നപ്പോൾ ചീഫ് വിപ്പ് ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ അറിയില്ലെങ്കിൽ ചീഫ് വിപ്പായി തുടരാൻ അദ്ദേഹത്തിൻ അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇടത് വലത് മുന്നണികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും വോട്ടുബാങ്കിന് വേണ്ടി ഇരുവരും രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾ ബലി കഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read Previous

‘രാഹുൽ പാൻ ഇന്ത്യ അപ്പീലുള്ള നേതാവ് ; പകരം വെക്കാൻ ആരുണ്ട്’

Read Next

ജാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത; ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും