സി. പി. എം. ഒാഫീസിന് നേരെ അക്രമം

ഉദുമ  : സി. പി. എം ഒാഫീസിന് നേരെ അക്രമം.ഒാഫീസും  സ്തൂപവും കൊടിമരങ്ങളും തകർത്തു.

സി. പി. എം പാലക്കുന്ന് ലോക്കൽ  കമ്മിറ്റിക്ക് കീഴിലുള്ള മുതിയക്കാൽ ബ്രാഞ്ച്  കമ്മിറ്റി ഒാഫീസിന് നേരെയാണ് ഇന്നലെ രാത്രി ഏറെ വൈകീ അക്രമണമുണ്ടായത്. ഒാഫീസിൽ അതിക്രമിച്ച് കയറിയ  അക്രമികൾ കസേരകളും, മേശകളും പുറത്തേക്കിട്ട് തകർത്ത നിലയിലാണ്.

ഒാഫീസിന് മുൻവശത്തും തൊട്ടടുത്തും സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും, സ്തൂപവും തകർത്തു ബോർഡുകളും നശിപ്പിച്ചു. രാത്രി 11 മണി വരെ ബ്രാഞ്ച് ഒാഫീസിൽ പ്രവർത്തകരുണ്ടായിരുന്നു ഇന്ന് രാവിലെയാണ്  നാട്ടുകാർ വിവരം അറിയുന്നത്. സി. പി. എമ്മിന്റെ ശക്തി കേന്ദ്രമാണ് മുതിയക്കാൽ പ്രദേശം. ബേക്കൽ പാലം അടച്ചതിനാൽ വാഹനങ്ങൾ മുഴുവൻ  ഇപ്പോൾ കടന്നു പോകുന്ന ത് മുതിയക്കാൽ വഴിയാണ്.

പുറത്ത് നിന്നുമെത്തിയ സംഘമാകാം  അക്രമത്തിന് പിന്നിലെന്നാണ് പാർട്ടി പ്രവർത്തകരുടെ സംശയം . തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള  സാമൂഹ്യ ദ്രോഹികളുടെ ശ്രമത്തിന്റെ ഭാഗമായാണ് പാർട്ടി ഒാഫീസ് അക്രമിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.

സി. പി. എം.  ബ്രാഞ്ച് സെക്രട്ടറിയും 11 ാം വാർഡ് മെമ്പറുമായ എ. കുഞ്ഞിരാമൻ ബേക്കൽ പോലീസിൽ പരാതി നൽകി.സമീപ പ്രദേശങ്ങളിൽ  സ്ഥാപിച്ചിട്ടുള്ള സി. സി. ടി. വി ദ്യശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും സി. പി. എം പ്രവർത്തകരും.

Read Previous

മുക്കുപണ്ടത്തട്ടിപ്പ് പോലീസിൽ

Read Next

ഫാഷൻ ഗോൾഡ്: കേസുകളുടെ എണ്ണം വർദ്ധിച്ചു