ഗവര്‍ണർക്ക് കടിഞ്ഞാണിടാൻ സിപിഐഎം നേതൃയോഗം

ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് സി.പി.ഐ(എം). എന്ത് നടപടി സ്വീകരിക്കണമെന്ന് ചർച്ച ചെയ്യാൻ പാർട്ടി നേതൃയോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച പാർട്ടി സെക്രട്ടേറിയറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരും.

ഗവര്‍ണര്‍ തുടര്‍ച്ചയായി പ്രതിസന്ധി ഉണ്ടാക്കുന്നത് ചര്‍ച്ച ചെയ്‌തേക്കും. മറ്റ് പാർട്ടി ആഭ്യന്തര കാര്യങ്ങളും ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവരും യോഗത്തിൽ പങ്കെടുക്കും.

Read Previous

കടലിൽ കാണാതായ മത്സ്യ ബന്ധന തൊഴിലാളികളെ അഞ്ചാം നാൾ പുറംകടലിൽ കണ്ടെത്തി 

Read Next

രേഖാ രാജിന്റെ അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി; രണ്ടാം റാങ്കുകാരിക്ക് നിയമനം നല്‍കും