പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എം-കേരള കോണ്‍ഗ്രസ്(എം) പോര്

കോട്ടയം: പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മും കേരള കോണ്‍ഗ്രസും(എം) തമ്മിൽ തർക്കം. ചെയർമാൻ സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോൺഗ്രസ് (എം) ലംഘിച്ചുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. ചെയർമാൻ സ്ഥാനം രണ്ട് വർഷത്തിന് ശേഷം സി.പി.എമ്മിന് നൽകാനായിരുന്നു ധാരണ. വിഷയം ചർച്ച ചെയ്യാൻ സിപിഎം പാലാ ഏരിയാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

തങ്ങളുടെ ഭരണത്തിന് കീഴിലുള്ള ഏക നഗരസഭയുടെ ഭരണം ഉടൻ കൈമാറാൻ ബുദ്ധിമുട്ടാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി നേരിട്ട് ഉന്നത സി.പി.എം നേതാക്കളെ അറിയിച്ചിരുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു.

എൽ.ഡി.എഫിലെ മുൻ ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ആദ്യ രണ്ട് വർഷം കേരള കോൺഗ്രസ് (എം) വഹിക്കും. രണ്ട് വർഷത്തെ കാലാവധി ഡിസംബർ 28ന് അവസാനിക്കും. അതിനുശേഷം അതേക്കുറിച്ച് സംസാരിക്കാമെന്ന് കേരള കോണ്‍ഗ്രസ് (എം) അറിയിച്ചു.

Read Previous

വിഴിഞ്ഞത്തിൽ പ്രശ്നപരിഹാരമില്ലെങ്കിൽ സമരം കത്തിപ്പടരുമെന്ന് വിഡി സതീശൻ

Read Next

അശ്ലീല വെബ് സീരിസിൽ അഭിനയിപ്പിച്ചെന്ന പരാതി; യുവാവ് ഹൈക്കോടതിയില്‍